സെന്‍ട്രല്‍ ജയിലില്‍ രണ്ട് മാവോവാദികള്‍ നിരാഹാര സമരത്തില്‍കോയമ്പത്തൂര്‍: മാവോവാദി കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനൂപ് മാത്യു, വീരമണി എന്നിവര്‍ നിരാഹാര സമരത്തില്‍. ജയിലില്‍ ഇവരെ സന്ദര്‍ശിച്ച സുഹൃത്തുക്കള്‍ക്കെതിരേ വ്യാജ കേസുണ്ടാക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് അനൂപും വീരമണിയും നിരാഹാര സമരം ആരംഭിച്ചത്. മലയാളികളായ റഷീദ്, ഹരിഹര വര്‍മ എന്നിവരെയാണ് ജയില്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് പോലിസ്  അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അനൂപിനെയും വീരമണിയെയും കാണാന്‍ ജയിലില്‍ വന്ന ഇരുവരും പെന്‍ഡ്രൈവ് കൈമാറി എന്നാരോപിച്ചാണ് ജൂണ്‍ പന്ത്രണ്ടിന് പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞാണ് അനൂപും വീരമണിയും ജയിലില്‍ നിരാഹാരമിരിക്കുന്നത്. 2015ലാണ് അനൂപും വീരമണിയുമുള്‍പ്പെടെ അഞ്ച് മാവോവാദികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വച്ചിരിക്കുന്നത്.

RELATED STORIES

Share it
Top