സെന്‍കുമാറിന്റെ പുനര്‍നിയമനം: ചീഫ് സെക്രട്ടറി നടപടിയാരംഭിച്ചെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം:ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധി ആരുടെയും ജയമോ പരാജയമോ അല്ല. നീതി നടപ്പാവുകമാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാറിന്റെ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സെന്‍കുമാറിനേക്കാള്‍ സീനിയറായ ആളെ യുഡിഎഫ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ടെന്നും ഇത് ക്രമവിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെന്‍കുമാര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് ഡിജിപി ഇല്ലാത്ത അവസ്ഥായാണ് ഉള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യത്യസ്ത അഭിപ്രായമുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് ഇതിനെല്ലാം കാരണമെന്നും ചെന്നിത്തല ആരോപിച്ചു. സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top