സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍മോഷണം നടത്തിയ പ്രതിയെ സ്‌കൂളിലെത്തിച്ചു തെളിവെടുപ്പ് നടത്തികടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം നടത്തിയ പ്രതിയെ സ്‌കൂളിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഗുരുവായൂര്‍ പോലിസ് മോഷണ കേസില്‍ പിടിച്ച എറണാകുളം രാമമംഗലം ഊരമനക്കര മേമ്മുറി വില്ലേജില്‍ മഞ്ഞപ്പിള്ളികാട്ടില്‍ വാവ എന്ന് വിളിക്കുന്ന അനിലി(36)നെയാണ് സ്‌കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.വൈക്കം കോടതിയില്‍ നിന്നാണ് കടുത്തുരുത്തി പോലിസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹൈസ്‌കൂളിലുമാണ് പ്രതി മോഷണം നടത്തിയത്. കടുത്തുരുത്തിയില്‍ മോഷണം നടത്തിയ പ്രതിയുടെ ചിത്രം സിസിടിവി കാമറയില്‍ നിന്ന് പോലിസിനു ലഭിച്ചിരുന്നു. വാതിലിന്റെ താഴ്തല്ലി തകര്‍ത്താണ് സ്‌കൂളില്‍ രണ്ടിടത്തേയും സ്റ്റാഫ് റൂമുകളില്‍ പ്രവേശിച്ചു പ്രതി അധ്യാപകരുടെ മേശകള്‍ തുറന്ന് ഇവയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 21,250 രൂപ കവര്‍ന്നത്.ഹൈസ്‌കൂളില്‍ അധ്യപകര്‍ ഉപയോഗിക്കുന്ന 30 മേശകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ 25 മേശകളുമാണ് തുറന്ന് തിരച്ചില്‍ നടത്തിയത്. ഹയര്‍ സെക്കന്‍ഡറിയിലെ ഒരു അധ്യാപകയുടെ മേശയില്‍ നിന്ന് 17,000 രൂപയും മറ്റൊരു അധ്യാപകയുടെ 3,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഹൈസ്‌കൂളിലെ ഒരു അധ്യപകന്റെ മേശയില്‍ നിന്ന് ആയിരം രൂപയും മറ്റൊരു അധ്യാപകന്റെ മേശയില്‍ നിന്ന് 250 രൂപയുമാണ് നഷ്ടപ്പെട്ടത്.

RELATED STORIES

Share it
Top