സെനറ്റ് സമിതി ഇ-മെയിലുകള്‍ ചോര്‍ത്തിയെന്ന് ട്രംപിന്റെ സഹായി

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന റോബര്‍ട്ട് മുള്ളര്‍ കമ്മിറ്റി നിയമവിരുദ്ധമായ ആയിരക്കണക്കിന് ഇ-മെയിലുകള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ട്രംപ് ക്യാംപ്. ട്രംപിന്റെ സഹായിയായ കൊറി ലങ്കോഫറാണ് ഈ ആരോപണവുമായി കോണ്‍ഗ്രസ് കമ്മിറ്റിയെ സമീപിച്ചിരുന്നത്. എന്നാല്‍, സാധാരാണഗതിയിലുള്ള ക്രിമിനല്‍ നടപടിക്രമങ്ങളിലൂടെയാണ് ഇ-മെയിലുകള്‍ പരിശോധിച്ചതെന്നു മുള്ളറുടെ വക്താവ് അറിയിച്ചു. ട്രംപിന്റെ പ്രചാരണ വിഭാഗമായിരുന്നു ട്രംപ് ഫോര്‍ അമേരിക്ക (ടിഎഫ്എ). 2016 നവംബര്‍ മുതല്‍ ജനുവരി വരെ യുഎസ് ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന്റെ (ജിഎസ്എ) ഇ-മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു ജിഎസ്എ ഉദ്യോഗസ്ഥര്‍. ടിഎഫ്എയുടെ അതീവ രഹസ്യസ്വഭാവമുള്ള സ്വകാര്യ വിവരങ്ങള്‍ അന്വേഷണ സമിതിക്കു കൈമാറിയെന്നാണ് ലങ്കോഫറിന്റെ ആരോപണം. എന്നാല്‍, ജിഎസ്എയും ആരോപണം നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ടു ട്രംപിന്റെ 13 സഹായികള്‍ എഫ്ബിഐയെ തെറ്റിദ്ധരിപ്പിച്ചതായി സമിതി കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top