സെനറ്റ് ഇലക്ഷന്‍: സര്‍വകലാശാലാ മാര്‍ച്ച് നാളെ

കോഴിക്കോട്: ഇന്നലെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന കോളജ് അനധ്യാപക മണ്ഡലം സെനറ്റ് തിരഞ്ഞെടുപ്പില്‍ അധികൃതര്‍ അവിഹിത ഇടപെടല്‍ നടത്തിയതായി കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഫെഡറേഷന്റെ സ്ഥാനാര്‍ഥി ജിജോ ജോണിക്ക് മുന്‍തൂക്കമുള്ള ചില കോളജുകളില്‍ പ്രിസൈഡിങ് ഓഫിസറുടെ ഒപ്പോട് കൂടിയ ബാലറ്റുകളും അല്ലാത്തിടങ്ങളില്‍ ഒപ്പില്ലാത്ത ബാലറ്റുകളുമാണ് അധികൃതര്‍ വോട്ട് രേഖപ്പെടുത്താനായി ജീവനക്കാര്‍ക്ക് നല്‍കി. രണ്ടു തരത്തിലും ബാലറ്റ് വിതരണം ചെയ്ത കാര്യം വോട്ടെണ്ണല്‍ സമയത്താണ് അറിയുന്നത്. എന്നാല്‍ റിട്ടേണിങ് ഓഫിസര്‍ കൂടിയായ രജിസ്ട്രാര്‍ 160ഓളം ബാലറ്റുകളൊന്നടങ്കം ഏകപക്ഷീയമായി അസാധുവാക്കുകയും ഉറപ്പായും ജയിക്കുമായിരുന്ന ഫെഡറേഷന്‍ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുകയുമായിരുന്നു.
പ്രിസൈഡിങ്, റിട്ടേണിങ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു നാളെ രാവിലെ 10.30ന് സര്‍വകലാശാല കാര്യാലയത്തിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം മുരളി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top