സെനഗലിന് ജപ്പാന്റെ സമനിലപ്പൂട്ട്മോസ്‌കോ: ഗ്രൂപ്പ് എച്ചിലെ കരുത്തരായ കൊളംബിയെയും പോളണടിനെയും അട്ടിമറിച്ച സെനഗലും ജപ്പാനും തമ്മിലുള്ള പോരാട്ടം 2-2ന്റെ സമനിലയില്‍ അവസാനിച്ചു. സെനഗലിന് വേണ്ടി സാദിയോ മാനെയും മൂസാ വാഗുവുമാണ് ഗോള്‍ നേടിയത്. സൂപ്പര്‍ താരങ്ങളായ തകാഷി ഇനൂയിയും കെയ്‌സുക്കി ഹോണ്ടയുമാണ് ജാപ്പനീസ് ഗോളുകള്‍ എതിര്‍ വലയിലാക്കിയത്. ഇതോടെ ഗ്രൂപ്പ് എഫില്‍ നാലു പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്.
തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ജപ്പാന്‍ കൂടുതല്‍ ഉണര്‍ന്ന് കളിക്കുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ സെനഗല്‍ തങ്ങളുടെ ആക്രമണശൈലി തുടര്‍ന്നെങ്കിലും പന്ത് കൈവശം വെച്ചും കൈമാറി കളിച്ചും ജപ്പാന്‍ ഒത്തിണക്കം സൃഷ്ടിച്ചു.  11ാം മിനിറ്റില്‍ സൂപ്പര്‍ താരം സാദിയോ മാനെയിലൂടെ സെനഗലാണ് ആദ്യം മുന്നിലെത്തിയത്. വീണ്ടും ആക്രമണം തുടര്‍ന്ന സെനഗലിനെ ഞെട്ടിച്ച് ഇനൂയി ജപ്പാനെ ഒപ്പമെത്തിച്ചു. ആദ്യ പകുതി സമനിലയില്‍ അവസാനിക്കുകയും ചെയ്തു. 71ാം മിനിറ്റില്‍ കളിയുടെ ഒഴുക്കിന് വിപരീതമായി സെനഗലിന്റെ മുന്നേറ്റം. ബോക്‌സിന് ഇടതുഭാഗത്ത് നിന്നു കുതിച്ചെത്തിയ യുവതാരം മൂസാ വാഗു മികച്ചൊരു ഫിനിഷിലൂടെ ജപ്പാനെ ഞെട്ടിച്ചു. എന്നാല്‍ ഏഴു മിനിറ്റുകള്‍ക്കകം പകരക്കാരനായി എത്തിയ ഹോണ്ട ജപ്പാനെ വീണ്ടും ഒപ്പമെത്തിച്ചു. ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്തായിരുന്നു ജപ്പാന്‍ താരത്തിന്റെ ഗോള്‍. പിന്നീട് ഗോളുകള്‍ വീഴാതിരുന്നതോടെഇരുടീമും സമനിലയില്‍ പിരിഞ്ഞു.

RELATED STORIES

Share it
Top