സെക്രട്ടേറിയറ്റ് പരിസരത്ത് കലാപസാധ്യത: യുവമോര്‍ച്ചയും യൂത്ത്‌കോണ്‍ഗ്രസ്സും പോരടിക്കുന്നുതിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും യവമോര്‍ച്ച പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്നു. സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കാര്യങ്ങള്‍ കലാപത്തിലേക്ക് നീങ്ങിയാല്‍ നിയന്ത്രിക്കുക അസാദ്യമാവുമെന്നാണ് നിഗമനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി യുവമേര്‍ച്ചാ, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോവുന്നതിലേക്ക് നയിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ യുവമോര്‍ച്ചയുടെ കൊടി കത്തിച്ചതോടെയാണ് സംഘര്‍ഷം വീണ്ടും അക്രമാസക്തമായത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയാണ്. കൂടുതല്‍ പോലീസ് സേനയെ സ്ഥലത്തെത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇരുവിഭാഗങ്ങളും പരസ്പരം പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലാണ് മുമ്പോട്ടു പോവുന്നത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറില്‍ പോലീസുകാരന് പരിക്കേറ്റു. പോസ്റ്ററുകലും ഫഌക്‌സും നശിപ്പിച്ചിട്ടുണ്ട്.

[related]

RELATED STORIES

Share it
Top