സെക്രട്ടറിക്ക് വാടകയ്ക്ക് ഫഌറ്റനുവദിച്ചത് ന്യായീകരിച്ച് ചെയര്‍മാന്‍; പരാതിയുമായി മുസ്‌ലിംലീഗ്

തിരൂര്‍: നഗരസഭ സെക്രട്ടറിക്ക് ഭീമമായ തുകക്ക് ഭരണപക്ഷ കൗണ്‍സിലറുടെ തന്നെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റനുവദിച്ചതു ന്യായീകരിച്ച് ചെയര്‍മാന്‍ കെ ബാവ ഹാജി. സര്‍ക്കാര്‍ ഉത്തരവിലാണ് നടപടി. വഴിവിട്ടൊന്നും ചെയ്തിട്ടില്ല. തിരൂരില്‍ കുറഞ്ഞ വാടകക്ക് കിട്ടാത്തതിനാലാണ് കൗണ്‍സിലറുടെ ഫ്‌ലാറ്റിന് 17,000 രൂപ മുന്‍കൂര്‍ അനുമതിയോടെ തുക പാസ്സാക്കിയതെന്നും ചെയര്‍മാന്‍ മാധ്യമങ്ങളോടു പറഞ്ഞു.
പൊതുഖജനാവിലെ പണമെടുത്ത് നഗരസഭയിലെ ചിലര്‍ സ്വന്തം കച്ചവടത്തിന് ശ്രമിക്കരുതെന്നും ന്യായീകരണം ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്നും വിഷയത്തില്‍ ഓഡിറ്റ് വിഭാഗത്തിന് പരാതി നല്‍കുമെന്നും ലീഗ് മുനിസിപ്പല്‍ സെക്രട്ടറി എ കെ സെയ്താലിക്കുട്ടി പറഞ്ഞു. ഇത്രയും ഭീമമായ തുക വാടക അനുവദിച്ചത് പുനപ്പരിശോധിക്കണമെന്ന് സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ദിനേഷ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഎം ഏരിയാ സെക്രട്ടറി പി ഹംസക്കുട്ടി പറഞ്ഞു.

RELATED STORIES

Share it
Top