സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു

പത്തനത്താണി: പുത്തനത്താണിയില്‍ വന്‍ തീപിടുത്തം. സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു.കോഴിക്കോട് റോഡിലെ മങ്ങാടന്‍ സൂപ്പര്‍മാര്‍ക്കറ്റാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം.
ഷോപ്പിലെ സാധനങ്ങളും മറ്റും പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നെത്തിയ നാലു യൂനിറ്റ് ഫയര്‍ഫോഴ്‌സിന്റെയും പോലിസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍   രാവിലെ എട്ടോടെയാണ് തീ പൂര്‍ണ്ണമായും അണക്കാനായത്. അപ്പോഴേക്കും ഷോപ്പ് പൂര്‍ണ്ണമായും കത്തി ചാമ്പലായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കോട്ടക്കല്‍ പറമ്പിലങ്ങാടി സ്വദേശി മങ്ങാടന്‍ മൊയ്തീന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഉടമ കല്‍പ്പകഞ്ചേരി പോലിസില്‍ പരാതി നല്‍കി. ഒന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.കെഎസ്ഇബി അധികൃതര്‍ സ്ഥാപനത്തിലെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top