സൂപ്പര്‍മാര്‍ക്കറ്റില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

ചെര്‍ക്കള: ടൗണിലെ ചെങ്കള പഞ്ചായത്ത് ഓഫിസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വൈ-മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ തീപ്പിടിത്തം. ജനറേറ്റര്‍ ചൂടുപിടിച്ച് തൊട്ടടുത്തുള്ള പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സാധനങ്ങള്‍ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.
കെട്ടിടത്തിനും പോറലേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപ്പിടിത്തമുണ്ടായത്. പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. ഒരു വര്‍ഷം മുമ്പാണ് ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്.
ചെര്‍ക്കള സ്വദേശി ജലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍മാര്‍ക്കറ്റ്. ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി പി ജഗദീശന്‍നായരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണച്ചു. 2,35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

RELATED STORIES

Share it
Top