സൂച്ചിയുടെ ഹോളകാസ്റ്റ് അവാര്‍ഡ് റദ്ദാക്കി

വാഷിങ്ടണ്‍: മ്യാന്‍മര്‍സ്‌റ്റേറ്റ് കൗണ്‍സലര്‍ ഓങ്‌സാന്‍ സൂച്ചിയുടെ ഹോളകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം അവാര്‍ഡ് യുഎസ് റദ്ദാക്കി. റാഖൈനില്‍ സൈന്യവും ബുദ്ധമതക്കാരും റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ അപലപിക്കുകയോ, അവസാനിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതില്‍ സൂച്ചി പരാജയപ്പെട്ടു എന്നു കാണിച്ചാണു ബഹുമതി റദ്ദാക്കിയത്്. 2012ലാണു സ്വാതന്ത്ര്യത്തിനും മനുഷ്യാ വകാശ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സംഭാവനകള്‍ക്കു സൂച്ചിക്കും എലീ വീസിലിനും ഹോളകാസ്റ്റ് മൊമ്മോറിയല്‍ അവാര്‍ഡ് നല്‍കിയത്.

RELATED STORIES

Share it
Top