സൂചനാബോര്‍ഡ് മാറ്റിയത് യാത്രക്കാരെ വലയ്ക്കുന്നു

പുല്‍പ്പള്ളി: പൊതുമരാമത്ത് വകുപ്പ് ടൗണില്‍ അനശ്വര ജംഗ്ഷനിലെ സൂചനാബോര്‍ഡ് മാറ്റി സ്ഥാപിച്ചത് വാഹനയാത്രക്കാരെ വലയ്ക്കുന്നു.
കുറുവാ ദ്വീപിലേക്കുള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ക്ക് ഉപകാരപ്രദമാവേണ്ട ബോര്‍ഡാണ് പിഡബ്ല്യുഡിയുടെ അനുമതി പോലുമില്ലാതെ മാറ്റിയത്. പുതുതായി നിര്‍മിച്ച ഫുട്പാത്തിന് നടുവിലായാണ് സൂചനാബോര്‍ഡ് ഇപ്പോള്‍. ഇതുവഴി സഞ്ചരിക്കുന്നവര്‍ക്ക് ബോര്‍ഡിനു ചുവട്ടിലൂടെ തലകുനിക്കാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതുസംബന്ധിച്ച് വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

RELATED STORIES

Share it
Top