സുഹ്‌റബുദ്ദീന്‍ ശെയ്ഖ് ഏറ്റുമുട്ടല്‍ വ്യാജം തന്നെ: മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

മുംബൈ: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രത്യേക സിബിഐ കോടതിയിലാണ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ റിട്ടയേഡ് ഡെപ്യൂട്ടി സൂപ്രണ്ടാണ് സുഹ്‌റബുദ്ദീന്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കേസിലെ 181ാമത്തെ സാക്ഷിയാണ് ഇദ്ദേഹം. സുഹ്‌റബുദ്ദീന്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നാണ് അന്വേഷണത്തിന്റെ അവസാനം എത്തിച്ചേര്‍ന്ന നിഗമനമെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. 11 സാക്ഷികളില്‍ 10 പേരും പ്രോസിക്യൂഷന് എതിരായിട്ടാണ് മൊഴി നല്‍കിയത്. തിങ്കളാഴ്ച കോടതിയിലെത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് പഠിക്കുന്നതിന് ഒരു ദിവസത്തെ സമയം അനുവദിക്കണമെന്നു കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ കോടതി അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ചു.

RELATED STORIES

Share it
Top