സുല്‍ത്താന്‍ അസ്‌ലന്‍ ഷാ ട്രോഫി : ഇന്ത്യക്ക് ആദ്യ തോല്‍വിമലേസ്യ: സുല്‍ത്താന്‍ അസ്‌ലന്‍ ഷാ ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ആദ്യതോല്‍വി. നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയോട് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയം നേരിട്ടത്. ആദ്യ ക്വാര്‍ട്ടറില്‍ 25ാം മിനിറ്റില്‍ ഹര്‍മന്‍ പ്രീതിന്റെ ഗോളിലൂടെ ഇന്ത്യ ലീഡ് ചെയ്‌തെങ്കിലും അടുത്ത 3 ഗോളുകള്‍ നേടി ആസ്‌ത്രേലിയ ആധിപത്യം തിരിച്ചുപിടിച്ചു. എഡി ഒക്കെന്‍ഡെന്‍ (30ാം മിനിറ്റ്), ടോം ക്രൈഗ് (34ാം മിനിറ്റ്), ടോം വിക്ക്ഹാം (51ാം മിനിറ്റ്) എന്നിവരാണ് ആസ്‌ത്രേലിയക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.  ആദ്യ ക്വാര്‍ട്ടറില്‍ ലോങ് ഡയഗണല്‍ ഷോട്ട് തടയാന്‍ ശ്രമിച്ച ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് പരിക്ക് പറ്റിയതിനെതുടര്‍ന്ന് അദ്ദേഹത്തെ പിന്‍വലിച്ച്് ആകാശ് ചിക്‌റ്റെയെ പകരം ഉള്‍പ്പെടുത്തി. ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

RELATED STORIES

Share it
Top