സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ്; ഇന്ത്യക്ക് തോല്‍വിത്തുടക്കം


മലേസ്യ: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. കരുത്തരായ അര്‍ജന്റീനയോട് 3-2ന് ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു. 14ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഗോണ്‍സാലോ പെയിലാട്ടാണ് അര്‍ജന്റീനയുടെ അക്കൗണ്ട് തുറന്നത്. 24ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടെത്തിയ ഗോണ്‍സാലോ അര്‍ജന്റീനയെ 2-0ന് മുന്നിലെത്തിച്ചു.  അധികം വൈകാതെ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കി. അമിത് രോഹിദാസാണ് ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ടത്. മൂന്നാം ക്വാര്‍ട്ടറുടെ തുടക്കം തന്നെ ലക്ഷ്യം കണ്ടെത്തിയ രോഹിദാസ് ഇന്ത്യയെ 2-2 എന്ന നിലയിലേക്കെത്തിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കകം ഹാട്രിക് നേട്ടം പൂര്‍ത്തിയാക്കിയ ഗോണ്‍സാലോയുടെ മികവില്‍ 3-2ന് ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീന വിജയം പിടിക്കുകയായിരുന്നു. നാലാം ക്വാര്‍ട്ടറില്‍ പ്രതികൂല സാഹചര്യം മൂലം കളി തടസപ്പെട്ടതും ഇന്ത്യക്ക് തിരിച്ചടിയായി.

RELATED STORIES

Share it
Top