സുലൈമാന്‍ സേട്ടു സാഹിബ് നിലകൊണ്ടത് മതേതര ഇന്ത്യക്കായി : പ്രഫ. മുഹമ്മദ് സുലൈമാന്‍തേഞ്ഞിപ്പലം: മത വിശ്വാസം ഉയര്‍ത്തിപ്പിടിച്ച് മതേതര ഇന്ത്യക്കായി നിലകൊണ്ട നേതാവായിരുന്നു ഐഎന്‍എല്‍ സ്ഥാപക നേതാവ് സുലൈമാന്‍ സേട്ടു സാഹിബെന്ന് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്്‌ലാമിക് ചെയറില്‍ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനവും കോര്‍പറേറ്റ് അനുകൂല നിലപാടുമാണ് രാജ്യത്ത് വര്‍ഗീയ സംഘടനകള്‍ ശക്തിപ്പെടാന്‍ കാരണമായത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത രാജ്യത്തെ അപകടപ്പെടുത്താതിരിക്കാന്‍ മതേതരപ്രസ്ഥാനങ്ങള്‍ ഒന്നിക്കണമെന്നായിരുന്നു സേട്ടു സാഹിബിന്റെ എക്കാലത്തേയും നിലപാട്. ഹിന്ദുത്വ രാഷ്ട്രീയം നാടിന്റെ മതേതര ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന ഇക്കാലത്ത് സേട്ടു സാഹിബിന്റെ രാഷ്ട്രീയത്തിനും ആദര്‍ശത്തിനും പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. ഇതു കൊണ്ടാണ് സേട്ടു സാഹിബിനെ അപമാനിച്ച് പുറത്താക്കിയവര്‍ക്ക് പോലും വിയോഗ ശേഷം അദ്ദേഹത്തെ അനുമസ്മരിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ പി ഇസ്മാഈല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ പി അബ്ദുല്‍ വഹാബ്, സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്, സാലിഹ് മേടപ്പില്‍ സംസാരിച്ചു.

RELATED STORIES

Share it
Top