സുരേഷ് ഗോപി എംപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു

തിരുവല്ല: സുരേഷ് ഗോപി എംപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ വരവെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ രണ്ടിടത്ത് വാഹനം തടഞ്ഞത്.  തിരുവല്ലയിലും സമീപത്തുള്ള കുറ്റൂരിലുമാണ് കാര്‍ തടഞ്ഞത്. തിരുവല്ലയില്‍ പോലീസെത്തി സമരക്കാരെ നീക്കുകയായിരുന്നു. കുറ്റൂരില്‍ അഞ്ച് മിനിറ്റോളം ദലിത് സംഘടനാ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു.പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം പുനസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. തുറന്നുപ്രവര്‍ത്തിച്ച കടകള്‍ അടപ്പിച്ചു.

RELATED STORIES

Share it
Top