സുരേഷ് ഗോപി അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിലെ അന്വേഷണവുമായി രാജ്യസഭാ എംപി സുരേഷ് ഗോപി സഹകരിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. തെളിവുകളെന്ന പേരില്‍ സമര്‍പ്പിച്ച രേഖകള്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇത് നികുതി വെട്ടിക്കുന്നതിന്റെ ഒരു രീതിയാണ്. വേഗപരിധി ലംഘിച്ചതിനാ ല്‍ എട്ടു തവണ സുരേഷ്‌ഗോപിയുടെ വാഹനം കേരളത്തില്‍ ട്രാഫിക് പോലിസിന്റെ കാമറയില്‍ കുടുങ്ങിയിരുന്നു. ഇതിന്റെ നോട്ടീസ് പോണ്ടിച്ചേരിയിലെ വിലാസത്തിലേക്ക് അയച്ചപ്പോള്‍ മടങ്ങുകയാണുണ്ടായത്. പുതുച്ചേരിയില്‍ വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്ന ഗൂഢസംഘങ്ങളുണ്ട്. സുരേഷ് ഗോപി തന്റെ വാഹനം സര്‍വീസ് ചെയ്യുന്നത് കേരളത്തിലാണ്. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട രേഖ സര്‍ട്ടിഫൈ ചെയ്ത പുതുച്ചേരിയിലെ നോട്ടറി പറയുന്നത് സുരേഷ് ഗോപിയെ അറിയില്ലെന്നാണ്. ഏകദേശം 1500 വാഹനങ്ങളാണ് നികുതി വെട്ടിച്ച് കേരളത്തില്‍ ഓടുന്നത്. പുതുച്ചേരിയില്‍ ഒരു വിലാസത്തില്‍ തന്നെ നിരവധി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. പോലിസ് നടപടി ആരംഭിച്ചതിനു ശേഷം പുതുച്ചേരിയിലെ രജിസ്‌ട്രേഷന്‍ 90 ശതമാനം വരെ കുറഞ്ഞതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി മതിയായ രേഖകള്‍ സമര്‍പ്പിക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. ഏഴ് ദിവസത്തേക്ക് സുരേഷ്‌ഗോപിയെ അറസ്റ്റ് ചെയ്യരുതെ

RELATED STORIES

Share it
Top