സുരേഷ് കുമാറിനെ കസ്റ്റഡിയില്‍ ലഭിച്ചില്ല

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ മുഖ്യ സാക്ഷിയില്‍ നിന്നു പ്രതിയായി മാറിയ തുമക്കുരു സ്വദേശി സുരേഷ് കുമാര്‍ (36)നെ കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ല.
സാങ്കേതിക കാരണങ്ങളാല്‍ സിറ്റി കോടതി ഉത്തരവ് തിങ്കളാഴ്ചത്തേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് ഇത്. ഗൗരിയുടെ കൊലയാളികള്‍ക്ക് ആയുധങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കിയ സുരേഷ്‌കുമാറിനെ മൂന്നു ദിവസം മുമ്പാണ് എസ്‌ഐടി ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. തേര്‍ഡ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കേസ് വിചാരണയ്ക്കു വന്നപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് എസ്‌ഐടി സമര്‍പ്പിച്ച ഹരജിക്കെതിരേ ഹരജി നല്‍കുന്നതിന് സുരേഷ്‌കുമാറിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top