സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരായ ആക്രമണം:പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം നടത്തുന്ന 'വയല്‍ക്കിളി' സമരം നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെയുണ്ടായ അക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം. ആര്‍എസ്എസ് കലാപത്തിന് ആസൂത്രണം നടത്തുവെന്നും സിപിഎം നേതാവ് എം.വി ഗോവിന്ദന്‍ ആരോപിച്ചു.എന്നാല്‍ സിപിഎമ്മിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ബി.ജെ.പി പറഞ്ഞു. തങ്ങള്‍ സമരത്തിനൊപ്പമാണെന്നും സന്തോഷ് കീഴാറ്റൂരിന്റെ വീട് അക്രമിച്ചിട്ടില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഇ എം എസ് വായനശാലയ്ക്കു സമീപത്തെ വീടിന്റെ ജനല്‍ പാളികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top