സുരേന്ദ്രന്റേത് വ്യാമോഹം മാത്രം: അജ്മല്‍ ഇസ്മായില്‍

തിരുവനന്തപുരം: 2025 ആകുമ്പോഴേക്ക് ഇന്ത്യയുടെ ഓരോ തരിയും ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയെ ഒട്ടും ഭയപ്പെടുന്നില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍.സംഘ്പരിവാര്‍ നേതാക്കള്‍ സ്വപ്‌നം കാണുന്നത് പോലുള്ള ആര്‍.എസ്.എസ് ഇന്ത്യക്ക് ദീര്‍ഘായുസ്സുണ്ടാകില്ല. സുരേന്ദ്ര മോഹങ്ങളെ തകര്‍ക്കാനും മതേതര ഇന്ത്യയെ കാക്കാനും പ്രാപ്തരായ ബദല്‍ സമൂഹം രാജ്യത്ത് വളര്‍ന്നുവരിക തന്നെ ചെയ്യും. അവര്‍ക്ക് നേതൃത്വം നല്‍കുകയെന്ന ദൗത്യമാണ് എസ്.ഡി.പി.ഐ നിര്‍വ്വഹിക്കുന്നത്.  ആര്‍.എസ്.എസ് ഹൈജാക്ക് ചെയ്ത് തകര്‍ത്ത കോണ്‍ഗ്രസിനെയും മുതലാളിത്തവല്‍ക്കരിക്കപ്പെട്ട സി.പി.എമ്മിന്റെ രാഷ്ട്രീയ ദൗര്‍ബല്യത്തെയും മുന്നില്‍ കണ്ട് ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുകയെന്ന തങ്ങളുടെ ലക്ഷ്യം അടുത്തെത്തിയിരിക്കുന്നുവെന്ന സംഘ് വ്യാമോഹത്തെ വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top