സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ക്ക് സമ്മാനം ഒരു ലിറ്റര്‍ പെട്രോള്‍

വിദ്യാനഗര്‍: ഹെല്‍മറ്റ് ധരിച്ച് മോട്ടോര്‍ ബൈക്കുകളിലെത്തിയവരും സീറ്റ് ബെല്‍ട്ട് ധരിച്ച് കാറോടിച്ചവരും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കൈകാട്ടിയപ്പോള്‍ അല്‍പം പതറിയാണ് നിര്‍ത്തിയത്. വാഹനത്തിന്റെ രേഖകളുമായി ഇറങ്ങി വന്നു. രേഖകള്‍ പരിശോധിച്ചതിന് ശേഷം മധുരവും ലഭിച്ചപ്പോഴാണ് പലര്‍ക്കും ആശ്വാസമായത്.
23 മുതല്‍ 30 വരെ നടക്കുന്ന ദേശീയ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ചാണ് സുരക്ഷിതമായി വാഹനമോടിച്ചക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്നതിനായി മോട്ടോര്‍ ഇറങ്ങിയത്. കെഎല്‍ 14 മോട്ടോര്‍ സൈക്കിള്‍ ക്ലബാണ് സുരക്ഷിതമായി വാഹനം ഓടിക്കുന്നവര്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. മധുരവും ഒരുലിറ്റര്‍ പെട്രോളിന്റെ കൂപ്പണുകളുമാണ് സമ്മാനമായി നല്‍കിയത്.
പ്രസ് ക്ലബ് ജങ്ഷനിലും വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍ അന്ധവിദ്യാലയത്തിന് മുന്നിലുമാണ് വാഹന പരിശോധന നടന്നത്. റോഡ് നിയമങ്ങല്‍ പാലിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനത്തിന്റെ ആവശ്യമായ രേഖകളും പരിശോധിച്ചാണ് സമ്മാനം നല്‍കിയത്. പൊവ്വല്‍ എല്‍ബിഎസ് എന്‍ജിനിയറിങ് കോളജിലെ അസി.പ്രഫസര്‍ ചെട്ടുംകുഴിയിലെ വി ഷീജ, ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിന് സമീപം സൂപ്പര്‍ ബസാര്‍ നടത്തുന്ന അബൂബക്കര്‍ സിദ്ദിഖ് തുടങ്ങി നിരവധി പേര്‍ക്ക് വിദ്യാനഗറിലെ വാഹന പരിശോധനയില്‍ സമ്മാനം ലഭിച്ചു.
വിദ്യാനഗറില്‍ ആര്‍ടിഒ ബാബു ജോണ്‍ സമ്മാനം നല്‍കി. എംവിഐ എ കെ രാജീവന്‍, എഎംവിഐ പി എസ് ജിഷോര്‍,ദേശീയ കാര്‍ റാലി ചാംപ്യന്‍ മൂസ ശരീഫ്, മോട്ടോര്‍ സൈക്കിള്‍ ക്ലബ് ഭാരവാഹികളായ മുഹമ്മദ് റോഷന്‍, കെ എം നൗഷാദ്, കെ പി നൗഷാദ് സംബന്ധിച്ചു.

RELATED STORIES

Share it
Top