സുമേഷ് വധം; പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്ത പ്രമാണി കസ്റ്റഡിയിലെന്ന്
fousiya sidheek2017-02-18T08:58:39+05:30
കായംകുളം: ക്വട്ടേഷന്‍ നേതാവ് സുമേഷി(27)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായം ചെയ്ത പ്രമാണി പോലീസ് കസ്റ്റഡിയില്‍ ആയതായി സൂചന. കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് ഈ പ്രമാണി യാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കൊലപാതകത്തില്‍ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലിസ്. രണ്ടുവര്‍ഷം മുമ്പ് റെയില്‍വേ സ്റ്റേഷന് സമീപം കൊല്ലപ്പെട്ട സുമേഷ് പ്രതികളിലൊരാളായ ഹാഷിമിന്റെ അനുജനെ വടിവാളുപയോഗിച്ച് ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യം മാത്രമാണോ കൊലയ്ക്കു പിന്നില്‍ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട് . കൃത്യത്തില്‍ പങ്കെടുത്ത പ്രതികളില്‍ ഒരാളെ പിടികൂടാന്‍ പോലിസിന് ഇനിയും കഴിഞ്ഞിട്ടില്ല. റിമാന്റില്‍ കഴിയുന്ന പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.