സുമേഷ് വധം; നാലു പേര്‍ പിടിയില്‍കായംകുളം: സുമേഷ് വധക്കേസില്‍ നാലു പേര്‍ പിടിയില്‍. കായംകുളം എരുവ സ്വദേശികളായ ഹാഷിം, സൈഫ്, കണ്ടല്ലൂര്‍ സ്വദേശിവിഷ്ണുദേവ്, ചേരാവള്ളി സ്വദേശിയായ റോഷന്‍ എന്നിവരയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 2015ല്‍ പ്രതിയായ ഹാഷിമിന്റെ അനുജനെ കായംകുളം റെയില്‍വേ സ്‌റ്റേഷനു സമീപം കൊല്ലപ്പെട്ട സുമേഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് കരുതുന്നു. ഇതിനു മുമ്പും  ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് പോലിസ് പറയുന്നു. കൊലപാതകം നടക്കുന്നതിനു മുമ്പ് പ്രതികളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടല്ലൂരില്‍ കണ്ടതായി പോലിസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് ആ വഴിക്കു അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.പ്രതികളിലൊരാളായ സെയ്ഫ് മണിവേലിക്കടവിലുള്ള ഉന്നത വ്യക്തിയുടെ മകന്‍ ആകാശിന്റെ ഉറ്റ ചങ്ങാതിയായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ആകാശ് മരണപെട്ടിരുന്നു. തുടര്‍ന്നും സൈഫ് ആകാശിന്റെ വീടുമായി ബന്ധം പുലര്‍ത്തിയിരുന്നു. പ്രതികളും ഉന്നതനും തമ്മിലുള്ള ബന്ധത്തെപ്പറ്റി പോലിസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞത്. പിടിയിലായിട്ടുള്ള നാലു പ്രതികളില്‍ ഒരാളായ വിഷ്ണുദേവ് കൃത്യം നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും കൊല്ലപ്പെട്ട സുമേഷിന്റെ നീക്കങ്ങള്‍  യഥാസമയം  പ്രതികള്‍ക്ക് അറിയിച്ചു കൊടുക്കുകയും ചെയ്തു. ഇയാള്‍ക്കെതിരേ കൊലപാതക പ്രേരണകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ അഞ്ചു പ്രതികളാണുള്ളത്. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഇയാള്‍  ഒളിവിലാണ്. 11ന് രാത്രി എട്ടിന്് കണ്ടല്ലൂര്‍ കളരിക്കല്‍ ജങ്ഷനിലാണ്  സുമേഷ് കൊല്ലപ്പെട്ടത്.

RELATED STORIES

Share it
Top