സുമേഷ് വധം; തെളിവെടുപ്പ് നടത്തികായംകുളം: കണ്ടല്ലൂര്‍ ശരവണ സദനത്തില്‍ സുമേഷി(27)നെ കൊലപ്പെടുത്തിയ കേസില്‍  പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെ കായംകുളം എരുവസ്വദേശികളായ സെയ്ഫ്, ഹാഷിം, ചേരാവള്ളി സ്വദേശി  റോഷന്‍ കണ്ടല്ലൂര്‍ സ്വദേശി വിഷ്ണുദേവ് എന്നീ പ്രതികളുമായാണ്  അന്വേഷണ സംഘം തെളിവെടുപ്പ്  നടത്തിയത്.  പ്രതികളെല്ലാവരെയും കറുത്ത തുണികൊണ്ട് മുഖം മറച്ചനിലയിലായിരുന്നു. പ്രതികള്‍ നല്‍കിയ മൊഴിയനുസരിച്ച്  കൊലപാതകം  നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടിയാണ്  ഇന്നലെ തെളിവെടുപ്പ് നടത്തിയത്. കൃത്യത്തിനു  ഉപയോഗിച്ച വെട്ടുകത്തി കായംകുളം കനീസാക്കടവ് പാലത്തിന് സമീപത്തെ ഓടയില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തുവെങ്കിലും മറ്റു ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ സഞ്ചരിച്ച ഹുണ്ടായി കാര്‍ മുതുകുളത്ത് നിന്നും പോലിസ്  കസ്റ്റഡിയില്‍ എടുത്തു. കാറിനുള്ളില്‍ നിന്നു ഒരു വടിവാള്‍  കണ്ടെത്തി യിട്ടുണ്ട്. എന്നാല്‍  ഇത് കൊലപാതകത്തിന് ഉപയോഗിച്ചതാണോ യെന്ന്  സംശയമുണ്ട്. തെളിവെടുപ്പിനു ശേഷം  പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ 14 ദിവസത്തേക്ക്  കോടതി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി  പ്രതികളെ  ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കായംകുളം ഡിവൈഎസ്പി എന്‍ രാജേഷ് പറഞ്ഞു.അതേസമയം സുമേഷ് വധകേസില്‍ ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. കായംകുളം ഫയര്‍ സ്‌റ്റേഷന് സമീപമുള്ള ഫൈസലാണ് ഒളിവില്‍ കഴിയുന്നത്. പ്രതിക്കായി കഴിഞ്ഞ ദിവസം ഊര്‍ജിതമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.  കേസില്‍ മൊത്തം അഞ്ചു പ്രതികളാണണുള്ളതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്

RELATED STORIES

Share it
Top