സുമനസ്സുകളുടെ സഹായം തേടി അബൂബക്കര്‍

പട്ടാമ്പി: സന്മനസ്സുകളുടെ കനിവു തേടുകയാണ് കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ എന്‍ജിനീയര്‍ റോഡ് പരേതനായ വാക്കളങ്ങര മൊയ്തീന്‍ മകന്‍ അബൂബക്കര്‍ എന്ന അബു. രണ്ട് കൊല്ലമായി കരള്‍ രോഗബാധിതനായി ചികില്‍സയിലാണ് ഇദ്ദേഹം. ആദ്യം പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂര്‍ വിജിഎം ആശുപത്രിയിലും ചികില്‍സ തേടി.
അവിടെ നിന്നാണ് അബൂബക്കറിനെ ബാധിച്ചിരിക്കുന്നത് മാരകമായ ലിവര്‍ സിറോസിസ് ആണെന്ന് സ്ഥിരീകരിച്ചത്. കരളിന്റെ എഴുപത് ശതമാനവും പ്രവര്‍ത്തനരഹിതമാണ്.
എത്രയും പെട്ടെന്ന് കരള്‍ മാറ്റിവയ്ക്കുക എന്നതാണ് അബുവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുള്ള ഏക മാര്‍ഗം. ഇതിനോടകം രണ്ട് തവണ ലിവര്‍ ക്ലിപ്പിങ് കഴിഞ്ഞു ഇനിയൊരു പ്രാവശ്യം കൂടി ക്ലിപ്പിങിനുള്ള സാധ്യത ഇല്ല. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി രണ്ട്, മൂന്ന് മാസങ്ങള്‍ കൂടി അബുവിനെ നമുക്ക് ആരോഗ്യത്തോടെ കിട്ടേണ്ടതുണ്ട്. അതിന് വേണ്ടി ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് ഇപ്പോള്‍ എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏതാണ്ട് അഞ്ചുലക്ഷത്തോളം രൂപ ഇതിനോടകം ചെലവായി കഴിഞ്ഞു. ശസ്ത്രക്രിയക്ക് മാത്രമായി നാല്‍പത് ലക്ഷത്തോളം രൂപ വേണ്ടി വരും. പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികളും രോഗിയായ ഭാര്യയും അടങ്ങുന്നതാണ് അബുവിന്റെ കുടുബം. അതുകൊണ്ട് തന്നെ അവയവം പുറത്തുനിന്ന് വാങ്ങുക എന്നുള്ളതാണ് ഏക മാര്‍ഗം.
ചെറുപ്പക്കാരനായ അബൂബക്കറിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടി  നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു സഹായകമ്മിറ്റി രൂപീകരിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനം നടത്തിവരികയുമാണ്.
ഇതിനായി കനറാ ബാങ്ക് കുമരനെല്ലൂര്‍ ശാഖയില്‍ വാക്കളങ്ങര അബു ചികില്‍സാ സഹായസമിതി എന്ന പേരില്‍ ഒരു അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. നിരാലംബരായ ഒരു കുടുബത്തെ രക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും സഹായിക്കണമെന്നും  താഴേ കാണുന്ന അക്കൗണ്ട് നമ്പറിലോ, സഹായ സമിതിയേയോ കുമരനെല്ലൂര്‍ കനറാ ബാങ്ക് അക്കൗണ്ട് നമ്പര്‍:1180101035342 എന്ന അക്കൗണ്ടിലേക്കോ സഹായം അയക്കണമെന്നാണ്് സഹായസമിതിയുടെ അഭ്യര്‍ഥന.

RELATED STORIES

Share it
Top