സുബ്രഹ്മണ്യന്‍ സ്വാമിയുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് ബിജെപി

കൊല്ലം: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരേ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. സംഘടനയെ ഏറ്റവും മോശമായി തള്ളിപ്പറഞ്ഞിട്ടുള്ളയാളാണ് സുബ്രഹ്മണ്യന്‍ സ്വാമിയെന്നും അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്ന അഭിപ്രായങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ താന്‍ തയ്യാറല്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
കൊല്ലം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്നതോടെ സര്‍ക്കാര്‍ കീഴടങ്ങലിന്റെ പാതയിലാണെന്നും ഏതായാലും അന്തിമവിജയം വരെ പോരാടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

RELATED STORIES

Share it
Top