സുബൈദ വധം: രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് ഇന്ന് അപേക്ഷ നല്‍കും

കാസര്‍കോട്: ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി അജ്ജാവര്‍ സ്വദേശി അബ്ദുല്‍ അസീസ്(50), കോടതിയില്‍ കീഴടങ്ങിയ ബദിയടുക്ക മാന്യ സ്വദേശി ഹര്‍ഷാദ് (30) എന്നിവരെ കസ്റ്റഡിയില്‍വിട്ടു കിട്ടാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ ഇന്ന് അപേക്ഷ നല്‍കുമെന്ന് ബേക്കല്‍ സിഐ അറിയിച്ചു.  വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
കേസില്‍ ആദ്യം അറസ്റ്റിലായ കോട്ടക്കണിയിലെ കെ എം അബ്ദുല്‍ ഖാദര്‍(26) പടഌകുതിരപ്പാടിയിലെ പി അബ്ദുല്‍ അസീസ് എന്ന ബാവ അസീസ്(23) എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇരുവരെയും നേരത്തെ കൊല്ലപ്പെട്ട സുബൈദയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

RELATED STORIES

Share it
Top