സുബൈദ വധം: കുറ്റപത്രം തയ്യാറായി

പെരിയ: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപെടുത്തിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി. ഇത് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ജില്ലാ പോലിസ് മേധാവിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. കൊലപാതകം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയും തെളിവുകളെല്ലാം ശേഖരിക്കുകയും ചെയ്ത കേസില്‍ മൂന്നു മാസത്തിനകം തന്നെ കുറ്റപത്രവും സമര്‍പ്പിക്കാന്‍ കഴിയും എന്ന നേട്ടം കൂടി അന്വേഷണ സംഘത്തിന് കൈവരിക്കാനാകും. ജനുവരി 19നാണ് സുബൈദയെ തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് കൈകാലുകള്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
മധൂര്‍ പടഌകുഞ്ചാര്‍ കോട്ടക്കണ്ണി റോഡില്‍ നസ്രീന മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (26), പടഌകുതിരപ്പാടിയിലെ ബാവ അസീസ്, കര്‍ണാടക സുള്ള്യ അജാവാര ഗുളമ്പയിലെ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് പ്രതികള്‍. മറ്റ് മൂന്ന് പ്രതികളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ഷാദ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രതികള്‍ മുഴുവനും ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. മൂന്നുമാസം തികയുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിച്ച് ജാമ്യത്തിലിറങ്ങുന്നത് തടയുക എന്നതാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, എഎസ്പി വിശ്വനാഥന്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, കാസര്‍കോട് ഡിവൈഎസ്പി കെ സുകുമാരന്‍, സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി അസൈനാര്‍, ബേക്കല്‍ സിഐ വിശ്വംഭരന്‍, സിഐ സി കെ സുനില്‍കുമാര്‍, അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടാക്കാ ന്‍ കഴിഞ്ഞത്.

RELATED STORIES

Share it
Top