സുബൈദ വധം ഒരാള്‍ കോടതിയില്‍ കീഴടങ്ങി; മറ്റു പ്രതികളുമായി തെളിവെടുപ്പ് നടത്തി

കാഞ്ഞങ്ങാട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി കാസര്‍കോട് നീര്‍ച്ചാല്‍ മാന്യയിലെ ഹര്‍ഷാദ് (30) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങി. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ്് ചെയ്തു. അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ഷാദ് കോടതിയില്‍ കീഴടങ്ങിയത്. എന്നാല്‍ പോലിസ് വ്യക്തമായ പ്രതിപട്ടിക കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. ആദ്യം രണ്ടുപേരെ അറസ്റ്റ് ചെയ്തപ്പോള്‍ നാലാംപ്രതിയായി ഒരു ഹര്‍ഷാദിന്റെ പേര് മാത്രമേ അതിലുണ്ടായിരുന്നുള്ളു. പോലിസ് പറയുംപ്രകാരം കേസിലെ നാലാം പ്രതിയാണ്് ഹര്‍ഷാദെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സിഡി ഫയല്‍ ഹാജരാക്കാന്‍ കോടതി അന്വേഷണോദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. കേസിലെ മറ്റു പ്രതികളായ പടഌകുഞ്ചാര്‍ കോട്ടക്കണ്ണി നസ്രീന മന്‍സിലില്‍ കെ എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പടഌകുതിരപ്പാടിയിലെ പി അബ്ദുല്‍ അസീസ് (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരേയും കോടതി തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയിരുന്നു. സ്ത്രീകളടക്കം എട്ട് സാക്ഷികളാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുപ്രതികളേയും കൊണ്ട് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സിഐയുടെ നേതൃത്വത്തില്‍ ചെക്കിപ്പള്ളത്തെ സൂബൈദയുടെ വീട്ടിലെത്തി തെളിവെടുത്തു. കേസിലെ മറ്റൊരു പ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30) പോലിസിന്റെ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.

RELATED STORIES

Share it
Top