സുപ്രീംകോടതി വിധിച്ച പിഴ മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍നിന്ന് കൊടുക്കണം:പിസി ജോര്‍ജ്തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധിച്ച ഇരുപത്തിഅയ്യായിരം രൂപ പിഴ മുഖ്യമന്ത്രി പിണറായി വിജയന്റെ ശമ്പളത്തില്‍ നിന്ന് കൊടുക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഇത് കേരള സര്‍ക്കാരിനെതിരായ സുപ്രീംകോടതി വിധിയായി കാണുന്നില്ലെന്നും പിസി ജോര്‍ജ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ടി. പി. സെന്‍ കുമാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധി പിണറായി സര്‍ക്കാരിനിട്ടുള്ള ദണ്ഡനയാണ്.

ഇതുവരെ തീര്‍ച്ച പെടുത്താന്‍ പോലും സാധിക്കാത്ത ആറോ, എട്ടോ വിവരംകെട്ട ഉപദേശക വൃന്ദങ്ങളുമൊത്ത് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഒരു നിമിഷം പോലും തുടരാന്‍ മാനാഭിമാനമുണ്ടെങ്കില്‍ പിണറായി വിജയന് സാധിക്കുകയില്ല.

കോടതി വിധിച്ച ഇരുപത്തിഅയ്യായിരം രൂപ പിഴ പിണറായി വിജയന്റെ ശമ്പളത്തില്‍ നിന്ന് കൊടുക്കണം. ഇത് കേരള സര്‍ക്കാരിനെതിരെയുള്ള സുപ്രീംകോടതിയുടെ വിധിയായി കേരള ജനപക്ഷം കാണുന്നില്ല.

RELATED STORIES

Share it
Top