സുപ്രിം കോടതി ഉത്തരവ്: എസ്‌സി/എസ്ടി നിയമം ദുര്‍ബലപ്പെടുത്തുമെന്ന് കേന്ദ്രം അറിയിക്കും

ന്യൂഡല്‍ഹി: എസ്‌സി/എസ്ടി (അതിക്രമം തടയല്‍) നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുന്‍കൂര്‍ അനുമതി തേടാതെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നിയമത്തെ ദുര്‍ബലപ്പെടുത്തുമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിക്കും.
ഈ ആഴ്ച സമര്‍പ്പിക്കുന്ന പുനപ്പരിശോധനാ ഹരജിയില്‍ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പുതിയ ഉത്തരവ് നിയമഭീതി കുറയ്ക്കുമെന്നും അത് കൂടുതല്‍ ലംഘനങ്ങളിലേക്ക് വഴിവയ്ക്കുമെന്നും കേന്ദ്രം വാദിക്കാനാണ് സാധ്യത.
1989ലെ എസ്്‌സി/എസ്്ടി (അതിക്രമം തടയല്‍) നിയമപ്രകാരം ഉദ്യോഗസ്ഥരെ മുന്‍കൂര്‍ അനുമതി തേടാതെ അറസ്റ്റ് ചെയ്യുന്നത് സുപ്രിംകോടതി നിരോധിച്ചിരുന്നു.

RELATED STORIES

Share it
Top