സുപ്രിംകോടതി വിധി സ്ത്രീകളുടെ മൗലികാവകാശം ഉയര്‍ത്തിപ്പിടിക്കുന്നു

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന നിയന്ത്രണം നീക്കണമെന്ന സുപ്രിം കോടതി വിധി സ്ത്രീകളുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നു കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദനും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി വസന്തവും അറിയിച്ചു. മതവിശ്വാസത്തിലും ആരാധനാവകാശത്തിലും ലിംഗവിവേചനത്തിന്റെ പേരില്‍ സ്ത്രീക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതു മൗലികാവകാശ ലംഘനമാണ്. സ്ത്രീപദവിയും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും അംഗീകരിക്കുന്ന സുപ്രധാന വിധിയാണിത്. തെരുവുകളില്‍ പ്രകടനം നടത്തി വിധിയെ വെല്ലുവിളിക്കുന്നതു ജനാധിപത്യ വിരുദ്ധമാണ്്. ഗൂഢ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നീക്കങ്ങള്‍ക്കെതിരേ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top