സുപ്രിംകോടതി വിധി മറികടക്കാനായി ബാറുടമയുടെ വളഞ്ഞ വഴി; പ്രതിഷേധവുമായി നാട്ടുകാര്‍വടക്കാഞ്ചേരി: സുപ്രിംകോടതി വിധി മറികടക്കാനായി ബാറുടമയുടെ വളഞ്ഞവഴി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഓട്ടുപാറ വാഴാനി റോഡിലെ ഡെലീസ ബാറിലേക്ക് നിലവിലുള്ള മുന്‍വശത്തെ വഴിയിലെ ഗേറ്റ് മാറ്റി മതില്‍ക്കെട്ടി ഇന്നലെ രാത്രി അടച്ചു കെട്ടുകയായിരുന്നു. 500 മീറ്റര്‍ ദൂരപരിധി ഇല്ലാത്തത് മൂലമാണ്, രാത്രിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നത്. തുടര്‍ന്ന് ബാറിന് പുറകു വശത്തെ മതില്‍ പൊളിച്ച് നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മേഖലയിലെ രണ്ട് മീറ്റര്‍ പോലും വീതിയില്ലാത്ത വഴിയിലേക്ക് കവാടം രാത്രിയില്‍ തന്നെ മാറ്റി.  60ഓളം വീടുകളുള്ള ഉദയനഗര്‍ സെക്കന്റ് സ്ട്രീറ്റിലേക്കാണ് പുതിയ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഓട്ടുപാറ  വാഴാനി റോഡില്‍ നിന്ന് ഉദയനഗര്‍ സെക്കന്റ് സ്ട്രീറ്റ് വഴി ബാറിന് പുറകിലേക്കെത്തിയാല്‍ കോടതി വിധിയില്‍ പറയുന്ന ദൂരപരിധിയായ 500 മീറ്റര്‍ മറി കടക്കാവുന്നതാണ്. ഇതേ തുടര്‍ന്നാണ് ബാര്‍ അധികൃതര്‍ വളഞ്ഞ വഴിയിലൂടെ പുതിയ ഗേറ്റ് സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതാണ് ബാര്‍ ഉടമയുടേയും അധികൃതരുടേയും നടപടിയെന്ന് ഉദയനഗര്‍ സെക്കന്റ് സ്ട്രീറ്റ് നിവാസികള്‍ പറഞ്ഞു. ബാര്‍ ആരംഭിച്ച കാലം മുതല്‍ നിലനിന്നിരുന്ന നിലവിലെ ഗേറ്റ് അടച്ച് തീര്‍ത്തും ജനവാസ മേഖലയായ ഉദയനഗറില്‍ കൂടി ഒരുവഴി ബാറിന് അനുവദിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് നാട്ടുകാര്‍. കോടതിയെ കബളിപ്പിക്കുന്ന വഴി മാറ്റത്തെ നിയമപരമായി നേരിടുമെന്നും നാട്ടുകാര്‍ അറിയിച്ചു.

RELATED STORIES

Share it
Top