സുപ്രിംകോടതി വിധികള്‍ ഭീഷണി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട്: ഇന്ത്യയുടെ പരമോന്നത കോടതിയില്‍ നിന്ന് സമീപനാളുകളില്‍ ഉണ്ടായ ചില വിധിപ്രസ്താവങ്ങള്‍ സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതും മതതാല്‍പര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അഭിപ്രായപ്പെട്ടു. പൗരന്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ഭരണകൂടത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും ചുമതല. വിശ്വാസി സമൂഹങ്ങളില്‍ വലിയ വേദനയുണ്ടാക്കിയ സമീപ നാളുകളിലെ വിധിപ്രസ്താവങ്ങള്‍ പുനപ്പരിശോധിക്കാന്‍ പരമോന്നത കോടതി തയ്യാറാവണം. പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ യോഗം ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top