സുപ്രിംകോടതി ജഡ്ജി; കെ എം ജോസഫിന്റെ പേര് വീണ്ടും നിര്‍ദേശിച്ചേക്കും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ വീണ്ടും സുപ്രിംകോടതി ജഡ്ജിയായി കൊളീജിയം നാമനിര്‍ദേശം ചെയ്‌തേക്കും. ജസ്റ്റിസ് ജോസഫിന്റെ പേര് കേന്ദ്രസര്‍ക്കാര്‍ മടക്കി അയച്ച് മൂന്നു മാസത്തിനു ശേഷമാണ് ഇത്തരത്തിലൊരു നീക്കം കൊളീജിയം നടത്താന്‍ ഉദ്ദേശിക്കുന്നത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരെയും സുപ്രിംകോടതി ജസ്റ്റിസായി ഉയര്‍ത്തിയേക്കുമെന്നാണ് വിവരം. ഇന്ദിരാ ബാനര്‍ജിക്ക് നിയമനം ലഭിച്ചാല്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ ഏറ്റവും കൂടുതല്‍ വനിതാ ജസ്റ്റിസുമാര്‍ എന്ന നേട്ടം കൂടി ഈ കാലത്തിന് സ്വന്തമാവും. ആര്‍ ഭാനുമതിയും സുപ്രിംകോടതി അഭിഭാഷക സ്ഥാനത്തുനിന്നു നേരിട്ട് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുമാണ് ഇപ്പോഴത്തെ വനിതാ ജസ്റ്റിസുമാര്‍. സുപ്രിംകോടതിയില്‍ 31 ജസ്റ്റിസുമാര്‍ വരേയാവാമെന്നാണ് നിയമം. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ചോടെ ഈ സംഖ്യ 22 ആയി ചുരുങ്ങിയിരുന്നു.കേരളത്തില്‍ നിന്നുളള പ്രതിനിധികളുടെ എണ്ണക്കൂടുതല്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്. ഇതിന് ശേഷം സുപ്രിം കോടതിയിലേക്കുള്ള നിയമനങ്ങള്‍ ഏതാണ്ട് ഇഴഞ്ഞ മട്ടിലായിരുന്നു.

RELATED STORIES

Share it
Top