സുന്നി ബാലവേദി സത്യസമ്മേളനം ഇന്ന് ജില്ലയിലെ മൂന്നു കേന്ദ്രങ്ങളില്‍

ആലപ്പുഴ: സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സത്യസമ്മേളനം ഇന്ന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി  നടക്കും. പ്രവാചകചര്യ മുന്‍ നിര്‍ത്തി കുട്ടികളില്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്നതിനും  ബോധവത്കരിക്കുന്നതിനുമായാണ് ഏപ്രില്‍ ഒന്നിന് സത്യസമ്മേളനം സംഘടിപ്പിക്കുന്നത്. പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണെങ്കിലും എന്ന പ്രമേയ വിശദീകരണംപരിപാടിയില്‍ നടക്കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃക്കുന്നപ്പുഴ റെയ്ഞ്ചിലെ പാനൂര്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ ബിയില്‍ നടക്കും.സമസ്ത ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി എം എ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വ്വഹിക്കും.യു അബ്ദുല്‍ വാഹിദ് ദാരിമി പ്രാര്‍ത്ഥന നടത്തും. റെയ്ഞ്ച് പ്രസിഡന്റ് ഹാഫിള് കെകെഎം സലീം ഫൈസി അദ്ധ്യക്ഷത വഹിക്കും. എസ്ബിവി ജില്ലാ പ്രസിഡന്റ് ശഫീഖ് മണ്ണഞ്ചേരി ആമുഖ പ്രസംഗം നടത്തും.നൗഫല്‍ വാഫി പതിയാങ്കര വിഷയാവതരണം നടത്തും.
ആലപ്പുഴ റെയ്ഞ്ച് സത്യസമ്മേളനംകൈചൂണ്ടിമുക്ക് വടക്കേമഹല്ല് ദാറുസ്സലാം മദ്‌റസയില്‍ നടക്കും.റെയ്ഞ്ച് പ്രസിഡന്റ് എന്‍പിഎ നാസിര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.സമസ്ത ജില്ലാ വൈ. പ്രസിഡന്റ് ഉസ്മാന്‍ സഖാഫി ഉദ്ഘാടനം നിര്‍വ്വഹിക്കും.മണ്ണഞ്ചേരി റെയ്ഞ്ച് സത്യസമ്മേളനം പടിഞ്ഞാറെ മഹല്ല് തബ്‌ലീഗുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും.റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദ് ഹനീഫാ ബാഖവി അധ്യക്ഷത വഹിക്കും.

RELATED STORIES

Share it
Top