സുന്നി ഐക്യചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് കാന്തപുരം

കോഴിക്കോട്: ഇരുവിഭാഗം സുന്നികളും ഒന്നിക്കുന്നതിനുവേണ്ടി ആരംഭിച്ചിട്ടുള്ള ചര്‍ച്ചയില്‍ കാര്യമായ പൂരോഗതിയുണ്ടെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. ഐക്യചര്‍ച്ചയെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു.
വഖ്ഫ് ട്രൈബ്യൂണല്‍ നിയമനത്തില്‍ താന്‍ സ്വാധീനം ചെലുത്തി എന്നു പറയുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാരാണ് തീരുമാനമെടുത്തത്. സ്വാധീനം ചെലുത്തുന്നതു തങ്ങളുടെ വഴിയല്ല. സര്‍ക്കാര്‍ സ്വാധീനത്തിനു വഴങ്ങുമെന്ന് വിശ്വസിക്കുന്നുമില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്കനുകൂലമായി കുറേ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അധികാരത്തില്‍ വന്നശേഷം എല്ലാം ശരിയാക്കി എന്നുപറയാന്‍ പറ്റില്ല. കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനില്ല. സംസ്ഥാനത്ത് മുസ്്‌ലിംവേട്ട നടക്കുന്നുവെന്ന ആരോപണം സംബന്ധിച്ച് അത് എത്രത്തോളം വസ്തുതാപരമെന്ന് പരിശോധിക്കുമെന്ന് ചോദ്യത്തിനു മറുപടിയായി കാന്തപുരം പറഞ്ഞു. മുസ്്‌ലിംവേട്ട നടക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാനാവില്ല. വാട്‌സാപ്പ് ഹര്‍ത്താന്‍ അനുചതിമായിപ്പോയി. അതിന്റെ പേരില്‍ ഒരു വിഭാഗത്തെ ബോധപൂര്‍വം തിരഞ്ഞുപിടിക്കുന്നുവെന്നതു പരിശോധിക്കേണ്ടതാണ്.
സ്ത്രീവിരുദ്ധമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തില്‍ സത്രീകള്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്നവരാണ്. അവരെ അഴിഞ്ഞാടാന്‍ പുറത്തുവിടുന്ന സംവിധാനം പാടില്ല. സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടരുതെന്നാണ് പറഞ്ഞത്. ചില സ്ഥലങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുന്നുണ്ട്. സ്ത്രീകളെ അഴിഞ്ഞാടാന്‍ അനുവദിക്കരുതെന്ന് വിശുദ്ധ ഖുര്‍ആനും വ്യക്തമാക്കിയിട്ടുണ്ട്. അതു പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് താന്‍ ചെയ്തതെന്നും കാന്തപുരം പറഞ്ഞു.

RELATED STORIES

Share it
Top