പുരുഷന്‍മാരിലെ സുന്നത്ത് കര്‍മ്മത്തിന് ശാസ്ത്രീയമായി പല ഗുണങ്ങളുമുണ്ട് - സുപ്രിംകോടതിന്യൂഡല്‍ഹി: പുരുഷന്‍മാരില്‍ നടത്തുന്ന സുന്നത്ത് കര്‍മ്മത്തിന് ശാസ്ത്രീയമായ പല ഗുണങ്ങളുമുണ്ടെന്ന് സുപ്രിംകോടതി.
സ്ത്രീകളിലെ ചേലാകര്‍മ്മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ അംഗമായ ജ. ഡിവൈ ചന്ദ്രചൂഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്താകമാനമുള്ള മുസ്ലിം വിശ്വാസികളായ പുരുഷന്മാര്‍ക്ക് സുന്നത്തു കര്‍മം ചെയ്യാന്‍ അനുമതിയുണ്ട്. ഇതു നിലനില്‍ക്കെ ചേലകര്‍മ്മം ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ എങ്ങനെ വിലക്കാന്‍ കഴിയുമെന്ന ദാവൂദി ബോറ സമുദായത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ മനു അഭിഷേഖ് സിംഗ്‌വിയുടെ വാദത്തോട് പ്രതികരിക്കവെയാണ് ചന്ദ്രചൂഡ് ഇക്കാര്യം വ്യക്തമാക്കിയത്. പുരുഷന്‍മാരിലെ സുന്നത്ത് കര്‍മ്മം  അനുവദിക്കുമ്പോള്‍ സ്ത്രീകളിലെ ചെലകര്‍മ്മവും അനുവദിക്കണമെന്നായിരുന്നു മനു സിങ്‌വിയുടെ വാദം. എന്നാല്‍, സുന്നത്തും ചേലാകര്‍മ്മവും വ്യത്യസ്തമാണ് എന്നു വ്യക്തമാക്കിയ ജസ്റ്റിസ് ചന്ദ്രചൂഡ് സുന്നത്തു നടത്തുന്നത് ആശുപത്രിയില്‍ വെച്ചാണെണെന്നും അതിനു ശാസ്ത്രീയമായ പല ഗുണങ്ങളുമുണ്ടെന്നുമാണ് പറഞ്ഞത്. ഹരജികളില്‍ ഈ മാസം ഒമ്പത്,10 തിയ്യതികളില്‍ സുപ്രീംകോടതിയില്‍ വാദം തുടരും.

RELATED STORIES

Share it
Top