സുന്ദര്‍മേനോനെതിരായ കേസുകള്‍ കോടതി അവസാനിപ്പിച്ചു

തൃശൂര്‍: വ്യാജരേഖകളുണ്ടാക്കി വാഹനങ്ങള്‍ വാങ്ങിയെന്നും, നിയമാനുസൃതമല്ലാതെ ഡോക്ടര്‍ പദവിയുപയോഗിക്കുന്നുവെന്നും, ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നുവെന്നുമുള്ള പരാതിയില്‍  പ്രവാസി വ്യവസായി ഡോ.സുന്ദര്‍മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് തള്ളി.
തൃശൂര്‍ സ്വദേശി ബാലസുബ്രഹ്മണ്യന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശമനുസരിച്ച് തൃശൂര്‍ ഈസ്റ്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആരോപണങ്ങള്‍ കളവാണെന്ന പൊലിസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചു.  2004 മുതല്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ച് ഒന്നിലധികം പേരുകളിലായി വാഹനങ്ങള്‍ വാങ്ങി, പാന്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ സ്വന്തമാക്കി, അനധികൃതമായി പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന പദം ഉപയോഗിച്ചു, ബി.എം.ഡബഌു കാറിന് കെഎല്‍-എട്ട് എ.എല്‍ 9999 എന്ന വ്യാജ നമ്പര്‍ രേഖപ്പെടുത്തി ആള്‍മാറാട്ടം നടത്തി എന്നിങ്ങനെയായിരുന്നു ആരോപണങ്ങള്‍. ഡോക്ടര്‍ പദം ഉപയോഗിക്കുന്നത് അമേരിക്കയിലെ യൂറോപ്യന്‍ കോണ്ടിനെന്റര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ചതാണെന്ന് രേഖകള്‍ പരിശോധിച്ചതില്‍ വ്യക്തമാവുന്നു. വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളതും നിയമാനുസതമാണെന്നും.
10 കോടി നല്‍കാനുണ്ടെന്ന വ്യവസായിയുടെ പരാതിയില്‍, ഇരുവരും സ്‌നേഹത്തോടെയും കമ്പനി പാര്‍ട്ണര്‍മാരായും കഴിഞ്ഞിരുന്നവരും പിന്നീട് സ്‌നേഹബന്ധം അകന്ന വിരോധമാണ് കേസിനാധാരമെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കളവായ കാര്യങ്ങളുന്നയിച്ചാണ് ഹരജിക്കാരന്‍ അന്യായം ഫയല്‍ ചെയ്തിരിക്കുന്നതെന്ന ഗുരതര ആരോപണവും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു.
തൃശൂര്‍ ഈസ്റ്റ് പൊലീസ് രണ്ട് കേസുകളായി രജിസ്റ്റര്‍ ചെയ്ത പരാതികളിലൊന്നില്‍ സുന്ദര്‍മേനോന്റ പിതാവ് എം.സി.എസ് മേനോനെയും പ്രതി ചേര്‍ത്തിരുന്നു. സി.ഐ കെ.സി സേതുവും, എസ്.ഐ എംജെ ജീജോയുമാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഹരജിക്കാരനോട് ആക്ഷേപനടപടികള്‍ക്ക് നിര്‍ദ്ദേശിച്ചുവെങ്കിലും, ആക്ഷേപം ബോധിപ്പിക്കാതിരുന്ന സാഹചര്യത്തിലാണ് കോടതി കേസ് അവസാനിപ്പിച്ചത്.

RELATED STORIES

Share it
Top