സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ പരാതി; ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സംശയത്തില്‍കറാച്ചി:  വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ബൗളര്‍ സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് പരാതി. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ( പിഎസ്എല്‍) കളിക്കുന്ന നരെയ്‌ന്റെ ലാഹോര്‍ ഖലന്തേഴ്‌സ് - ക്യൂട്ട ഗ്ലാഡിയേറ്റേഴ്‌സ് മല്‍സരത്തിനിടെയിലെ ബൗളിങ് ആക്ഷനെതിരെയാണ് പാകിസ്താന്‍ ക്രിക്കറ്റ്് ബോര്‍ഡിന് പരാതി ലഭിച്ചത്. ഇത് സംബന്ധിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം അറിയിക്കുമെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നേരത്തെ 2014ല്‍ ചാംപ്യന്‍സ് ലീഗിലും നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ ആരോപണമുയര്‍ന്നിരുന്നു. പിന്നീട് ആക്ഷനില്‍ മാറ്റം വരുത്തിയ ശേഷമാണ് നരെയ്ന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്.ഐപിഎല്‍ തുടങ്ങാനിരിക്കെ നരെയ്‌നെതിരായ ആരോപണം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയാവും. കഴിഞ്ഞ സീസണില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ നരെയ്‌നെ ഇത്തവണ കൊല്‍ക്കത്ത നിലനിര്‍ത്തുകയായിരുന്നു.

RELATED STORIES

Share it
Top