സുനില്‍ ഛേത്രി മികച്ച താരം; കേരളത്തിനും പുരസ്‌കാരംമുംബൈ: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പോയവര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്ക്. എമര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം ചെന്നൈയിന്‍ എഫ്‌സിയുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ അനിരുദ്ധ് ഥാപ്പ സ്വന്തമാക്കിയപ്പോള്‍ ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ വികസനത്തിന് കേരളത്തിനും പുരസ്‌കാരം ലഭിച്ചു. മീഡ്ഫീല്‍ഡര്‍ കമലദേവി യുംനയെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തപ്പോള്‍ ഗോള്‍കീപ്പര്‍ എലാങ്ബാം പന്തോയ് ചാനു വനിതാ എമര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. അധ്യക്ഷന്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

RELATED STORIES

Share it
Top