സുനില്‍ ഛേത്രി മികച്ച ഇന്ത്യന്‍ താരം


ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്പിഎഐ) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഇന്ത്യന്‍ താരമായി ബംഗളുരു എഫ് സി മുന്നേറ്റതാരവും ഇന്ത്യന്‍ നായകനുമായ സുനില്‍ ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചതാരമാണ് ഛേത്രി. ടൂര്‍ണമെന്റിലുടനീളം താരം നേടിയ എട്ട് ഗോള്‍ മികവിലാണ് ഇന്ത്യ കിരീടം ചൂടിയത്. ജെജെ ലാല്‍ പെഖുലുവ, മൈക്കല്‍ സുസായിരാജ്, ആദില്‍ ഖാന്‍ തുടങ്ങിയവരെയാണ് ഛേത്രി മറികടന്നത്. ജംഷഡ്പൂര്‍ എഫ് സിയുടെ ജെറി മാവിമിംഗതംഗയാണ് മികച്ച യുവതാരം. സീസണിലെ മികച്ച പരിശീലകനായി ബംഗളുരുവിനെ പരിശീലിപ്പിച്ച റോക്കയെയും വിദേശതാരമായി മിക്കുവിനെയും തിരഞ്ഞെടുത്തു. കോറോ, ചെഞ്ചോ, മാഴ്‌സലീഞ്ഞോ, ലാന്‍സറോട്ടെ തുടങ്ങിയവരെ മറികടന്നാണ് മിക്കു അവാര്‍ഡ് നേടിയത്.

RELATED STORIES

Share it
Top