സുനിത പാര്‍മര്‍ പാകിസ്താനിലെ ആദ്യ ഹിന്ദു വനിതാ സ്ഥാനാര്‍ഥി

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഇന്നു നടക്കുന്ന ചരിത്രപരമായ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഹിന്ദു വനിതയും. സുനിത പാര്‍മര്‍ എന്ന 31കാരിയാണ് പാകിസ്താനിലെ ആദ്യ ഹിന്ദു വനിതാ സ്ഥാനാര്‍ഥി. സിന്ധ് പ്രവിശ്യയില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്. താര്‍പാര്‍കര്‍ ജില്ലയിലെ മണ്ഡലത്തിലാണ് പട്ടികജാതി വിഭാഗമായ മെഖ്‌വാര്‍ സമുദായത്തില്‍ നിന്നുള്ള സുനിത മല്‍സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മല്‍സരം. സമൂഹത്തില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന ജാതി, വര്‍ഗ വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനിതയുടെ പ്രചാരണം. താര്‍പാര്‍കര്‍ ജില്ലയിലെ ജനസംഖ്യയില്‍ പകുതിയോളം ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളാണ്. ഇതില്‍ കൂടുതലും പട്ടികജാതിക്കാരാണെന്നതും സുനിതയ്ക്കു പ്രതീക്ഷ നല്‍കുന്നു.

RELATED STORIES

Share it
Top