സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ പ്രതിന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ എംപിയെ പ്രതിയാക്കി കുറ്റപത്രം. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഡല്‍ഹി പട്യാല കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. സുനന്ദ പുഷ്‌കറിന്റേത് ആത്മഹത്യാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലലിലെ മുറിയില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കേസില്‍ ഈമാസം 24ന് വീണ്ടും വാദം കേള്‍ക്കും.

RELATED STORIES

Share it
Top