സുനന്ദ കേസില്‍ തരൂര്‍ നേരിട്ട് ഹാജരാകേണ്ടെന്ന് കോടതി


ന്യൂഡല്‍ഹി: സുനന്ദ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ശശി തരൂരിന്റെ അപേക്ഷ ദില്ലി പട്യാലഹൗസ് കോടതി അംഗീകരിച്ചു. സുബ്രഹ്മണ്യം സ്വാമി കേസില്‍ ഇടപെടുന്നത് തടയണമെന്ന തരൂരിന്റെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഓഗസ്റ്റ് 23 ലേക്ക് മാറ്റി. കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് സുബ്രമണ്യന്‍ സ്വാമി കോടതിയിലെത്തിയത്.
സുബ്രമണ്യന്‍ സ്വാമിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ലെന്നും ക്രിമിനല്‍ കേസുകളില്‍ പുറത്ത് നിന്ന് ഒരാളെ  ഇടപെടാന്‍ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് സുബ്രമണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി പരിഗണിക്കരുതെന്ന് ശശി തരൂര്‍ കോടതിക്ക് മുന്‍പില്‍ വ്യക്തമാക്കിയിരുന്നു.  ഇതേ ആവശ്യവുമായി രണ്ട് തവണ സുബ്രമണ്യന്‍ സ്വാമി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചപ്പോള്‍ അത് തള്ളിയ വിവരവും ശശി തരൂര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top