സുനന്ദയെ വിഷം കുത്തിവച്ച് കൊന്നതാണെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി:  സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രം. സുനന്ദയെ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നുവെന്ന് സംഭവം അന്വേഷിച്ച പോലിസിന് വിവരം ലഭിച്ചിരുന്നുവെന്നും ആരാണ് സംഭവത്തിനു പിന്നിലെന്നു പോലിസിന് മനസ്സിലായിരുന്നുവെന്നുമാണ് ഡെയ്‌ലി ന്യൂസ് അനാലിസിസ്  റിപോര്‍ട്ടു ചെയ്യുന്നത്.
മൃതദേഹം  പരിശോധിച്ച മജിസ്‌ട്രേട്ട്് അലോക് വര്‍മ ഇത് ആത്മഹത്യയല്ലെന്ന് നിരീക്ഷിച്ചിരുന്നു. അദ്ദേഹം സംഭവം കൊലപാതകമായി എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം നടത്താന്‍ സരോജിനി നഗര്‍ പോലിസ് സ്‌റ്റേഷന് നിര്‍ദേശം കൊടുത്തിരുന്നു. ദക്ഷിണ ഡല്‍ഹി റേഞ്ച് ജോയിന്റ് കമ്മീഷണര്‍ വിവേക് ഗോഗിയ തയ്യാറാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച രഹസ്യ റിപോര്‍ട്ടാണ് വാര്‍ത്തയുടെ ഉറവിടമെന്നാണ് പത്രം അവകാശപ്പെടുന്നത്.

RELATED STORIES

Share it
Top