സുനന്ദയുടെ മരണത്തില്‍ ഒന്നും ഒളിക്കാനില്ല : ശശി തരൂര്‍തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ആരോപിച്ച ദേശീയമാധ്യമത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മാധ്യമങ്ങള്‍ ജുഡീഷ്യറിയുടെയും പോലിസിന്റെയും ജോലി ചെയ്യേണ്ടതില്ലെന്നും ശ്രദ്ധ നേടാനുള്ള പുതിയ ചാനലിന്റെ ശ്രമമാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സുനന്ദയുടെ മരണത്തില്‍ തനിക്കൊന്നും ഒളിക്കാനില്ല. സ്വകാര്യദുഃഖത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നത് ശരിയല്ല. തന്നെ വിചാരണ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ല. സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസ് മൂന്നുവര്‍ഷമായി അന്വേഷിക്കുന്നു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. പോലിസിന്റെ റിപോര്‍ട്ട് അനുസരിച്ചാണ് വാര്‍ത്തകള്‍ നല്‍കേണ്ടത്. മാധ്യമങ്ങള്‍ ജഡ്ജിമാരാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top