സുനന്ദയുടെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പത്‌നി സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. കേസില്‍ ഇതിനകം ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇനി ഇക്കാര്യത്തില്‍ ഒന്നും അവശേഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജഡ്ജിമാരായ അരുണ്‍ മിശ്രയും എസ് അബ്ദുല്‍ നസീറും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി.
കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുകയും അതില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ഇടപെടാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം, കേസില്‍ ഭാവിയില്‍ ഇടപെടാനുള്ള അവകാശം സംബന്ധിച്ച സ്വാമിയുടെ ഹരജി കോടതി സ്വീകരിച്ചു.

RELATED STORIES

Share it
Top