സുനന്ദയുടെ മരണം: ശശി തരൂര്‍ നേരിട്ട് ഹാജരാവണ്ട

ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ നേരിട്ടു ഹാജരാവുന്നതില്‍ നിന്ന് ഇന്നലെ ഡല്‍ഹി ഹൈക്കോടതി ഒഴിവാക്കി.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു തരൂര്‍ നല്‍കിയ ഹരജി കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ അടുത്ത മാസം 23ന് അടുത്ത വാദം കേള്‍ക്കും.
കേസില്‍ ഈ മാസാദ്യം കോടതി തരൂരിനു ജാമ്യം അനുവദിച്ചിരുന്നു. 2014 ജനുവരി 17നാണു തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലുള്ള ആഡംബര ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

RELATED STORIES

Share it
Top